Friday, March 23, 2012

വരു നമുക്ക് സൗരയൂഥ സഞ്ചാരം നടത്തിയാലോ

 വരു നമുക്ക് സൗരയൂഥ സഞ്ചാരം നടത്തിയാലോ............
  അതെ  അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വെബ്‌ അപ്ലിക്കേഷന്‍ വഴി നിങ്ങള്ക്ക് ഇനി സൗരയൂധം  ചുറ്റിക്കാനാം.

        EYE ON THE SOLAR SYSTEM  എന്ന വെബ്‌ അപ്ലിക്കേഷന്‍ വഴി നിങ്ങള്ക്ക് ആകാശ കാഴ്ചകള്‍ കാണാം. ത്രീഡി അല്ലെങ്ങില്‍ ടുഡി യില്‍ ഇതു നിങ്ങള്ക്ക് ആസ്വദിക്കാവുന്നതാണ് .നാസയുടെ jet propulsion laboratory യാണ് ഈ enteactive application തയ്യാറാക്കിയിരികുന്നത്. നാസയുടെ പര്യവേഷണ data ഉപയോഗിചാനു ഇതു തയ്യാറാക്കിയിരികുന്നത് .




     നാസയുടെ GRAIL, JUNO  എന്നി ബഹിരാകാശ  വാഹനങ്ങളുടെ  പിറകെ സഞ്ചരിക്കാന്‍ നിങ്ങള്ക്ക് സാധിക്കും.

 ഇതിനായ് നിങ്ങള്‍ ആദ്യം  നിങ്ങള്‍    ഒരു പ്ലുഗ് ഇന്‍  enstal ചെയ്യേണ്ടതാണ്
 Eye on the solar system  ന്റെ ലിങ്ക് ചുവടെ



  ചുവടെയുള്ള link click ചെയ്യു
                               http://solarsystem.nasa.gov/eyes

Sunday, March 11, 2012

ഓര്‍മകളില്‍ അവധിക്കാലം

   വീണ്ടും ഒരു  അവധിക്കാലം  കൂടി.......നല്ല നാട്ടു മാങ്ങയുടെ മണമുള്ള,കടുത്ത ചൂടുള്ള,സന്തോഷത്തിന്റെ ഒരുഅവധിക്കാലം കൂടെ വന്നെത്തി. ഓരോ അവധിക്കാലവും കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ്  കടന്നു പോകുന്നത്.ആ ഓര്‍മകളില്‍ ഇന്നും എനിക്ക് ചെറുപ്പമാണ് ,നിറമുള്ള  ഓര്‍മ്മകള്‍ നമ്മെ കൂട്ടികൊണ്ട് പോകുന്നു ആ നല്ല കാലത്തിലേക്ക്. 

    ആ വേനല്‍ ക്കാലത് ഏറെ സന്തോഷം എന്തെന്നാല്‍  രണ്ടു മാസം സ്കൂളില്‍ പോകണ്ട, പഠിക്കേണ്ട,എഴുതേണ്ട. ഒരുതരം  ഹാപ്പി ഡയസ്........ ആ സമയങ്ങളില്‍  അതിരാവിലെ എഴുന്നേറ്റു കളിയ്ക്കാന്‍ പോകുന്നതും ,മാങ്ങാ പെറുക്കാന്‍ പോകുന്നതും ഇന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു .എന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ നോട്ടമിട്ടിരുന്ന അഞ്ചാറ്  നാട്ടു മാവുണ്ടായിരുന്നു, അതില്‍ ഒന്ന് എന്റെ വീട്ട്ല്‍ന്റെ അടുത്തായിരുന്നു, അഞ്ചു പേര്‍ ഒരുമിച്ചു നിന്ന് ചുറ്റും പിടിക്കാന്‍ പോലും പറ്റാത്ത ഒരു മുത്തശി മാവു ,അതില്‍  നിന്നും വീഴുന്ന നാട്ടു മാങ്ങയുടെ മധുരം ഇന്നും നാവില്‍ ഉണ്ട്. രാവിലെ മാങ്ങാ പെറുക്കുവാന്‍ പോയപ്പോള്‍ പട്ടി പുറകെ ഓടിയതും മരത്തില്‍ കയറിയതും എത്ര എത്ര ഓര്‍മ്മകള്‍.പക്ഷെ   ഇന്നു ആ മാവും മാമ്പഴവും ഒര്മായയിരിക്കുന്നു,ഇന്നു ഗ്രാമത്തില്‍ അവശേഷിക്കുന്നത് ഒന്നോ രണ്ടോ ചെറിയ നാട്ടു മാവു മാത്രം.അതുകൊണ്ട് തന്നെ ആയ മാമ്പഴക്കാലവും ഓര്‍മകളായി അവശേഷിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത മാമ്പഴക്കാലം. 

     പിന്നിടുള്ള ഒരു വിനോദം രാവിലെ എഴുന്നേറ്റു കളിയ്ക്കാന്‍ പോകുന്നതാണ്. ബാറ്റും ബാല്ളും എടുത്തു പകലന്തിയോല്ലം കളിതുടര്‍ന്ന നാളുകള്‍.ഭക്ഷണം കഴിക്കതത്തിനും,അമ്മ വിളിച്ചാല്‍ വരാതതിനും ചീത്ത കേള്‍ക്കുന്ന നാളുകള്‍.അതിലുപരി ആ കൂട്ട് കാരുമോത്തു  കളിച്ചു നടന്ന നാളുകള്‍.പക്ഷെ ഇതും ഒര്മയിരിക്കുന്നു,കളിസ്ഥലങ്ങളും, വയലുകളും ഇന്നു കുറഞ്ഞു കൊണ്ടിരിക്കുന്നു, സുഹൃത്തുകള്‍ പല വഴികളില്‍. ആ നാളുകള്‍ ഇനി വരില്ലെന്നറിയാം എങ്കിലും ആ ഓര്‍മ്മകള്‍.

     ഈ നാളുകളിലാണ്‌ അമ്പലങ്ങളില്‍  ഉത്സവം ഉണ്ടാകാറുള്ളത്,ചെണ്ട മേളങ്ങള്‍ നിറഞ്ഞ ഉത്സവ രാത്രികള്‍, പകല്‍ വരെ  നീളുന്ന നാടകങ്ങളും, മറ്റു പരിപാടികളും നിറഞ്ഞ ഉത്സവ ദിവസങ്ങള്‍. ഗ്രാമം ഉത്സവ ലഹരിയില്‍ ഉള്ള നാളുകള്‍ 

        പുഴകളും ,തോടുകളും ,കുളങ്ങളും  വറ്റിവരണ്ട വേനല്‍ ക്കാലം, പക്ഷെ കനാലുകള്‍ വേനല്‍ കാലത്ത് നിറഞ്ഞൊഴുകും, വൈകുന്ന്നെരങ്ങളില്‍  അതില്‍ കുളിച്ചു തിമിര്‍ക്കുന്നതും അതില്‍ നീരാടുന്നതും, നല്ല ഓര്‍മകളുള്ള  ആ നാളുകള്‍. വായനശാലകളിലും,കളികളിലും എര്പെട്ടു നടന്ന ആ നല്ല നാളുകള്‍  എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

     ഞാന്‍ ഏറെ സന്തോഷിക്കുന്നു ഒരു ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതിനു.കാരണം ഓര്‍മ്മകള്‍ തരുന്ന,പച്ചപ്പ്‌ വിരിക്കുന്ന,ഉത്സവങ്ങളെ ആഘോഷങ്ങലാക്കി മാറ്റുന്ന എന്റെ ഗ്രാമം .കുടിക്കാലം തിരിച്ചു കിട്ടില്ലെന്നറിയാം എങ്കിലും ആ നല്ല ഓര്‍മ്മകള്‍ എന്നെ കൂട്ടി കൊണ്ട് പോകുന്നു ആ നല്ല മധുരമുള്ള കുട്ടികാലതിലേക്ക് ...................................................... 

        

         

   

Monday, March 5, 2012

മധ്യ വേനല്‍


വീണ്ടും ഒരു വേനല്‍ കാലം കൂടി................. 
വേനല്‍ക്കാലം ഒത്തുചേരലിന്റെയും,സൌഹ്ഹൃതതിന്റെയും ദിനങ്ങളാണ് .മാര്‍ച്ച് മാസത്തെ പരീഷ കഴിഞ്ഞുള്ള രണ്ടു മാസം ആഗോഷതിന്റെയും  ആഹ്ലാതത്തിന്റെ സുഗമുള്ള ദിനങ്ങള്‍. കടുത്ത ചൂടിനെ വകവയ്കാതെ കളിച്ചു നടന്ന നാളുകള്‍.
      പക്ഷെ  കാലം......കാലം എത്രയോ മാറിയിരിക്കുന്നു.ഒരു 10 വര്ഷം മുന്‍പുള്ള കാലവും ഇന്നത്തെ കലവും തമ്മില്‍ വളരെ മാറിപ്പോയിരിക്കുന്നു.നാട്ടുമാങ്ങയുടെ അവധി കാലവും,കളി മൈതാനങ്ങളും,വയലുകളും ഇന്നത്തെ കൊച്ചു കുട്ടികള്‍ക്ക് നക്ഷ്ട്ടമായികൊണ്ടിരിക്കുന്നു ,അല്ല നക്ഷ്ട്ടമായി എന്ന് പറയാം .
      അവധി ദിവസങ്ങളില്‍ രാവിലെ എഴുന്നേറ്റു മാങ്ങാ പെറുക്കുവാന്‍ പോയിരുന്ന നാളുകള്‍,ബാറ്റും ബോളുമായി കടുത്ത ചൂടിനെ വകവയ്ക്കാതെ കളിച്ചുനടന്ന നാളുകള്‍ ,ഒത്തു ചേരലുകളെ ഉത്സവമാക്കിയ നാളുകള്‍. ഏവ ഇനി തിരിച്ചു കിട്ടുകില്ല എന്നറിയാം. പക്ഷെ ഓര്‍മ്മകള്‍ എന്നെ കൂട്ടികൊണ്ടുപോകുന്നു ആ കുട്ടികാലത്തേക്ക്.................    

Thursday, March 1, 2012

സ്വാഗതം

 
  ബ്ലോഗ്‌ നെയിം : മഴ ഓര്‍മ്മകള്‍ 
                            : സായൂജ്.

  ഞാന്‍ സായൂജ്, ഏവര്‍ക്കും  എന്റെ ഈ ചെറിയ ലോകത്തിലേക്ക്‌  സ്വാഗതം .ബ്ലോഗ്‌  എന്ന നല്ല ആശയത്തില്‍ ചേരുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെ ഏവര്‍ക്കും  ഈ ലോകത്തിലേക്ക്‌  സ്വാഗതം. 


    ഓരോ മഴക്കാലവും ഓരോ ഓര്‍മകളാണ് .ആ ഓരോ മഴത്തുള്ളികളും  അവശേഷിച്ചാണ് ഓരോ മഴക്കാലവും കടന്നുപോകുന്നത്.ആ മഴത്തുള്ളികള്‍ എവിടെ കുറിക്കുന്നു.