Sunday, March 11, 2012

ഓര്‍മകളില്‍ അവധിക്കാലം

   വീണ്ടും ഒരു  അവധിക്കാലം  കൂടി.......നല്ല നാട്ടു മാങ്ങയുടെ മണമുള്ള,കടുത്ത ചൂടുള്ള,സന്തോഷത്തിന്റെ ഒരുഅവധിക്കാലം കൂടെ വന്നെത്തി. ഓരോ അവധിക്കാലവും കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ്  കടന്നു പോകുന്നത്.ആ ഓര്‍മകളില്‍ ഇന്നും എനിക്ക് ചെറുപ്പമാണ് ,നിറമുള്ള  ഓര്‍മ്മകള്‍ നമ്മെ കൂട്ടികൊണ്ട് പോകുന്നു ആ നല്ല കാലത്തിലേക്ക്. 

    ആ വേനല്‍ ക്കാലത് ഏറെ സന്തോഷം എന്തെന്നാല്‍  രണ്ടു മാസം സ്കൂളില്‍ പോകണ്ട, പഠിക്കേണ്ട,എഴുതേണ്ട. ഒരുതരം  ഹാപ്പി ഡയസ്........ ആ സമയങ്ങളില്‍  അതിരാവിലെ എഴുന്നേറ്റു കളിയ്ക്കാന്‍ പോകുന്നതും ,മാങ്ങാ പെറുക്കാന്‍ പോകുന്നതും ഇന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു .എന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ നോട്ടമിട്ടിരുന്ന അഞ്ചാറ്  നാട്ടു മാവുണ്ടായിരുന്നു, അതില്‍ ഒന്ന് എന്റെ വീട്ട്ല്‍ന്റെ അടുത്തായിരുന്നു, അഞ്ചു പേര്‍ ഒരുമിച്ചു നിന്ന് ചുറ്റും പിടിക്കാന്‍ പോലും പറ്റാത്ത ഒരു മുത്തശി മാവു ,അതില്‍  നിന്നും വീഴുന്ന നാട്ടു മാങ്ങയുടെ മധുരം ഇന്നും നാവില്‍ ഉണ്ട്. രാവിലെ മാങ്ങാ പെറുക്കുവാന്‍ പോയപ്പോള്‍ പട്ടി പുറകെ ഓടിയതും മരത്തില്‍ കയറിയതും എത്ര എത്ര ഓര്‍മ്മകള്‍.പക്ഷെ   ഇന്നു ആ മാവും മാമ്പഴവും ഒര്മായയിരിക്കുന്നു,ഇന്നു ഗ്രാമത്തില്‍ അവശേഷിക്കുന്നത് ഒന്നോ രണ്ടോ ചെറിയ നാട്ടു മാവു മാത്രം.അതുകൊണ്ട് തന്നെ ആയ മാമ്പഴക്കാലവും ഓര്‍മകളായി അവശേഷിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത മാമ്പഴക്കാലം. 

     പിന്നിടുള്ള ഒരു വിനോദം രാവിലെ എഴുന്നേറ്റു കളിയ്ക്കാന്‍ പോകുന്നതാണ്. ബാറ്റും ബാല്ളും എടുത്തു പകലന്തിയോല്ലം കളിതുടര്‍ന്ന നാളുകള്‍.ഭക്ഷണം കഴിക്കതത്തിനും,അമ്മ വിളിച്ചാല്‍ വരാതതിനും ചീത്ത കേള്‍ക്കുന്ന നാളുകള്‍.അതിലുപരി ആ കൂട്ട് കാരുമോത്തു  കളിച്ചു നടന്ന നാളുകള്‍.പക്ഷെ ഇതും ഒര്മയിരിക്കുന്നു,കളിസ്ഥലങ്ങളും, വയലുകളും ഇന്നു കുറഞ്ഞു കൊണ്ടിരിക്കുന്നു, സുഹൃത്തുകള്‍ പല വഴികളില്‍. ആ നാളുകള്‍ ഇനി വരില്ലെന്നറിയാം എങ്കിലും ആ ഓര്‍മ്മകള്‍.

     ഈ നാളുകളിലാണ്‌ അമ്പലങ്ങളില്‍  ഉത്സവം ഉണ്ടാകാറുള്ളത്,ചെണ്ട മേളങ്ങള്‍ നിറഞ്ഞ ഉത്സവ രാത്രികള്‍, പകല്‍ വരെ  നീളുന്ന നാടകങ്ങളും, മറ്റു പരിപാടികളും നിറഞ്ഞ ഉത്സവ ദിവസങ്ങള്‍. ഗ്രാമം ഉത്സവ ലഹരിയില്‍ ഉള്ള നാളുകള്‍ 

        പുഴകളും ,തോടുകളും ,കുളങ്ങളും  വറ്റിവരണ്ട വേനല്‍ ക്കാലം, പക്ഷെ കനാലുകള്‍ വേനല്‍ കാലത്ത് നിറഞ്ഞൊഴുകും, വൈകുന്ന്നെരങ്ങളില്‍  അതില്‍ കുളിച്ചു തിമിര്‍ക്കുന്നതും അതില്‍ നീരാടുന്നതും, നല്ല ഓര്‍മകളുള്ള  ആ നാളുകള്‍. വായനശാലകളിലും,കളികളിലും എര്പെട്ടു നടന്ന ആ നല്ല നാളുകള്‍  എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

     ഞാന്‍ ഏറെ സന്തോഷിക്കുന്നു ഒരു ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതിനു.കാരണം ഓര്‍മ്മകള്‍ തരുന്ന,പച്ചപ്പ്‌ വിരിക്കുന്ന,ഉത്സവങ്ങളെ ആഘോഷങ്ങലാക്കി മാറ്റുന്ന എന്റെ ഗ്രാമം .കുടിക്കാലം തിരിച്ചു കിട്ടില്ലെന്നറിയാം എങ്കിലും ആ നല്ല ഓര്‍മ്മകള്‍ എന്നെ കൂട്ടി കൊണ്ട് പോകുന്നു ആ നല്ല മധുരമുള്ള കുട്ടികാലതിലേക്ക് ...................................................... 

        

         

   

2 comments:

achoose said...

manoharamaanu ente gramavum:)nannayitund

Siraj Ibrahim said...

ഇഷ്ട്ടമായിട്ടോ